തളിപ്പറമ്പ്: വീട്ടില്‍കയറി അമ്മയേയും മകളേയും ഉള്‍പ്പെടെ കടിച്ചുപരിക്കേല്‍പ്പിച്ച കുറുക്കനെ നാട്ടുകാര്‍ അടിച്ചുകൊന്നു.
ഇന്നലെ വൈകുന്നേരത്തോടെ ഇരിങ്ങല്‍ പ്രദേശത്താണ് സംഭവം നടന്നത്.
വീട്ടിനകത്ത് ഇരിക്കുകയായിരുന്നവരെയാണ് ആക്രമിച്ചത്.
റോഡിലൂടെ നടന്നുപോകുകയായിരുന്ന ആളെയും കുറുക്കന്‍ കടിച്ചുപരിക്കേല്‍പ്പിച്ചു.
എം.മുഹമ്മദ്കുഞ്ഞി, പി.സി.ആയിഷ, പി.സി.ഫാത്തിമ എന്നിവരെ വീട്ടില്‍കയറിയും കെ.വി.പുരുഷോത്തമനെ നടന്നുപോകുന്നതിനിടയിലുമാണ് ആക്രമിച്ചത്.
നാലുപേര്‍ക്കും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ നല്‍കി.
കുറുക്കനെ പിന്നീട് നാട്ടുകാര്‍ അടിച്ചുകൊല്ലുകയായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു