വാഹനാപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 15 October 2022

വാഹനാപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചുതിരൂർക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കണ്ണൂർ കസാനക്കോട്ട റഹ്മത്തുല്ല അറക്കലിന്റെ ഭാര്യ മലപ്പുറം കൂട്ടിലങ്ങാടി ഗവ. യുപി സ്കൂൾ അധ്യാപിക എ.കെ. റഷീദ(45)യാണ് മരിച്ചത്. കടലുണ്ടിയിലെ പരേതനായ എ.കെ മൊയ്തീന്‍കോയയുടേയും എൻ.വി. ഖദീജയുടേയും മകളാണ്.

വ്യാഴാഴ്ച തിരൂർക്കാട് അങ്ങാടിയിലുണ്ടായ അപകടത്തിലാണ് റഷീദക്ക് പരിക്കേറ്റത്. തുടർന്ന് പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഖബറടക്കം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ച കഴിഞ്ഞ് തിരൂർക്കാട് സലഫി മസ്ജിദ് ഖബർസ്ഥാനിൽ.

റഷീദയും കുടുംബവും ഏറെക്കാലം കണ്ണൂരിലായിരുന്നു താമസം. ഒന്നര വർഷം മുമ്പാണ് മലപ്പുറം തിരൂർക്കാട് പുതിയ വീട് വെച്ച് താമസമാക്കിയത്. കണ്ണൂർ പാപ്പിനിശ്ശേരി അരോളി ഗവ. ഹൈസ്കൂൾ, കണ്ണൂർ ദീനൂൽ ഇസ്‍ലാം സഭ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം ജില്ലയിലെ തൂത ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

മക്കൾ: ലഹിൻ ഹംദാൻ (വിദ്യാർഥി, മദീന യൂണിവേഴ്സിറ്റി, സഊദി), അജ്ലാൻ (ബംഗളൂരു), റജ് വാൻ (പെരിന്തൽമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസുടു വിദ്യാർഥി), ഫഹ്മാൻ (തിരൂർക്കാട് എ.എം ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർഥി). സഹോദരങ്ങൾ: ഹാജറ, ഫൗസിയ, സൗദ, നജ്മുദ്ധീൻ, തഹ്സീന.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog