കൂത്തുപറമ്പ് പുതിയ ബസ്സ്സ്റ്റാൻഡ് നിർമാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന തുടങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 29 October 2022

കൂത്തുപറമ്പ് പുതിയ ബസ്സ്സ്റ്റാൻഡ് നിർമാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന തുടങ്ങി


കൂത്തുപറമ്പ് പുതിയ ബസ്സ്സ്റ്റാൻഡ് നിർമാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന പുരോഗമിക്കുന്നു. ബസ്സ്റ്റാൻഡ് നിർമിക്കാനായി പാറാലിൽ ഏറ്റെടുത്ത സ്ഥലത്താണ് പരിശോധന നടക്കുന്നത്.

പത്തര ഏക്കർ സ്ഥലത്ത് വിവിധ ഭാഗങ്ങളിലായി 27 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. രണ്ടുമാസം കൊണ്ട് പരിശോധന പൂർത്തിയാവും. ഇതിനുശേഷം ഒരുമാസത്തിനകം പരിശോധനാ റിപ്പോർട്ട് ലഭിക്കും. പിന്നീട്
പരിശോധനാ റിപ്പോർട്ട് ലഭിക്കും. പിന്നീട് സ്ട്രക്ചറൽ ഡിസൈനും വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കി സാങ്കേതിക അനുമതിക്കായി സമർപ്പിക്കും. അനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങും.

നിലവിലുള്ള ബസ്സ്സ്റ്റാൻഡിൽ സ്ഥലപരിമിതി കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടി പുതിയ ബസ്സ്റ്റാൻഡ് നിർമിക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതിനായി വർഷങ്ങൾക്കു മുൻപ് കൂത്തുപറമ്പ് ടൗണിനു സമീപം തലശ്ശേരി റോഡരികിൽ പത്തര ഏക്കർ സ്ഥലം വിലയ്ക്കെടുക്കുകയും ചെയ്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog