ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ ചൂടായി : വീടിന്റെ ഒന്നാം നിലയിൽ തീപിടിത്തം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 17 October 2022

ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ ചൂടായി : വീടിന്റെ ഒന്നാം നിലയിൽ തീപിടിത്തംതിരുവനന്തപുരം: പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ജയമോഹനന്‍ എന്നയാളുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്.


ശനിയാഴ്ച രാവിലെയാണ് സംഭവം. തീപിടിത്തമുണ്ടായ സമയത്ത് ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. മുകള്‍നിലയിലെ മുറിക്കകത്ത് പുക കണ്ട് അയല്‍വീട്ടുകാരാണ് വിവരമറിയിച്ചത്.

ചെങ്കല്‍ച്ചൂളയില്‍ നിന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തിയാണ് തീയണച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog