ശ്രീകണ്ഠപുരം ചെമ്പേരിയിൽ മറുനാടൻ തൊഴിലാളിയെ പൂട്ടിയിട്ട് പണവും മൊബൈൽ ഫോണും ബൈക്കും കവർന്നു. ചെമ്പേരി ടൗണിൽ വാടക മുറിയിൽ താമസിക്കുന്ന ഗോർദാൻ മീണയെയാണ് പൂട്ടിയിട്ട് കവർച്ചക്ക് ഇരയായത്.
വാതിൽ തുറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഗോർദാൻ മീണ നാട്ടുകാരിൽ ചിലരെ വിവരം അറിയിച്ചു. അവരെത്തി വാതിൽ ചവിട്ടി പൊളിച്ചാണ് പുറത്ത് എത്തിച്ചത്.
തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച 30,800 രൂപയും 14,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 1,22,000 രൂപയുടെ യൂണികോൺ ബൈക്കും നഷ്ടപ്പെട്ടതായി മനസ്സിലായത്.
കുടിയാൻമല സി.ഐ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കൂടെ താമസിച്ചിരുന്ന ആളെ കാണാതായതായി പോലീസ് പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു