കൂത്തുപറമ്പ് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൂത്തുപറമ്പ്: തെരുവുനായ്ക്കളെ ഓടിക്കാൻ പല വഴികൾ തേടുമ്പോഴും നഗരത്തിൽ നായ്ക്കൂട്ടങ്ങളെ ഭയന്നാണ് ജനജീവിതം. തെരുവ്നായ്ക്കളെ
നിയന്ത്രിക്കാൻ ബഹുജനാഭിപ്രായം തേടി തദ്ദേശ സ്ഥാപനങ്ങൾ തോറും യോഗം വിളിച്ച് ജനകീയ ചർച്ചകൾ നടത്തിയെങ്കിലും കുഴലിൽ കിടന്ന വാൽ വീണ്ടും വളഞ്ഞ് തന്നെയെന്ന് ജനങ്ങൾ.വളർത്തു നായ്ക്കൾ ക്കൊപ്പം തെരുവിൽ അലയുന്ന പട്ടികളെ കൂടി പിടിച്ച് കുത്തിവയ്പ് നടത്തണമെന്നായിരുന്നു യോഗങ്ങളിലെ ധാരണ. അലഞ്ഞ് തിരിയുന്ന പട്ടികളെ പിടിച്ച് കൊടുക്കുന്നതിന് ആളുകളെ തേടി പത്ര പരസ്യം നൽകിയെങ്കിലും കാര്യങ്ങൾ ഒന്നും നടന്നില്ല. ആനിമൽ ബർത്ത് കൺട്രോൾ പദ്ധതിയിൽ പെടുത്തി തെരുവ് പട്ടികളെ വന്ധ്യംകരണം നടത്താൻ ആവശ്യമായ നടപടികൾ തുടങ്ങിയെങ്കിലുംസർക്കാർ തന്നെ ഇടപെട്ട് ഇത് നിർത്തിവച്ചിരിക്കു കയാണ്. ഈ സന്ദർഭത്തിൽ കാര്യങ്ങളെല്ലാം ഇത്രത്തോളം മുന്നോട്ടു പോയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളുടെ നേതൃത്വത്തിൽ വളർത്തു നായ്ക്കൾക്ക് കുത്തിവയ്പ്പ് നടത്തി സർട്ടിഫിക്കറ്റ് നൽകുന്ന പ്രവൃത്തി മാത്രമാണ് യഥാസമയം പുരോഗമിച്ച ത്. തെരുവ് പട്ടികൾ നാടുനീ ളെ അലഞ്ഞുതിരിഞ്ഞ് വഴിയാത്രക്കാർക്ക് ഭീഷണിയാകുന്ന സ്ഥിതിയാണ് ഇപ്പോഴും തുടരുന്നത്.
കൂത്തുപറമ്പ് നഗരത്തിലും നാനാഭാഗങ്ങളിലും ഇവയുടെ ശല്യം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പകൽ സമയത്ത് പോലും കൂത്തുപറമ്പ്ഗവ.താലൂക്ക് ആശുപത്രിക്ക് മുൻവശം റോഡിലടക്കം എട്ടും പത്തും പട്ടികൾ കൂട്ടമായി എത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മാർക്കറ്റ് പരിസരത്തും സ്റ്റേഡിയം പരിസരത്തും കെ യുപി സ്കൂൾ റോഡിലും മുര്യാടും ആമ്പിലാട്ടും നരവൂർ ഭാഗങ്ങളിലുമെല്ലാം ഇത്തരം പട്ടിക്കൂട്ടങ്ങൾ ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന കാഴ്ച ഇ പ്പോഴും തുടരുകയാണ്. ഏറ്റ വും കൂടുതൽ പരാതികളുമായി മുന്നിൽ നിൽക്കുന്നത് പത്ര വിതരണക്കാരും പാൽ വിതരണക്കാരുമാണ്. പ്രഭാത സവാരിക്കാർ പട്ടികളെ ഭയന്ന് പ്രഭാത നടത്തം പോലും അ വസാനിപ്പിച്ച പ്രദേശങ്ങളുമുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha