നരബലി :- പ്രമുഖ കോളേജ് ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവന്നു പീഡിപ്പിച്ചെന്ന് ഷാഫിയുടെ മൊഴി: നടന്നത് കൊടും ക്രൂരപീഡനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 13 October 2022

നരബലി :- പ്രമുഖ കോളേജ് ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവന്നു പീഡിപ്പിച്ചെന്ന് ഷാഫിയുടെ മൊഴി: നടന്നത് കൊടും ക്രൂരപീഡനംകൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് രണ്ട് പെണ്‍കുട്ടികളെ കൂട്ടികൊണ്ടു വന്നു പീഡിപ്പിച്ചിട്ടുണ്ടെന്ന് നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കുറ്റസമ്മതമൊഴി. കൊച്ചിയില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ കോളജിന് അടുത്തുള്ള ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടികളെ ഷാഫി വലയിലാക്കികൊണ്ടുവരുന്നത്.

പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ എത്തിച്ചാണ് പീഡിപ്പിക്കുന്നതെന്നും, പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായും ഷാഫി പൊലീസിനോട് സമ്മതിച്ചിരിക്കുന്നു. പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചതായും ഷാഫി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നാണ് പോലീസ് നൽകുന്ന സൂചന. എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്.

അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാള്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് മനസിലാക്കുന്നത്. ഇരയാക്കിയ പെണ്‍കുട്ടികളെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഷാഫിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളത്ത് ഷാഫി നടത്തിയിരുന്ന ഹോട്ടലില്‍ നിത്യസന്ദര്‍ശകരായിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog