ലഹരിക്കെതിരെ മട്ടന്നൂർ ബസ്സ്റ്റാന്റിൽ ചിത്രമതിലും ഫ്ലാഷ് മോബും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

No To Drugs ക്യാമ്പയിന്റെ ഭാഗമായി
ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് മട്ടന്നൂർ നഗരസഭയിലെ അഞ്ച് റസിഡൻസ് അസോസിയേഷനുകളുമായി ചേർന്ന് മട്ടന്നൂർ ബസ് സ്റ്റാന്റ് പരിസരത്ത് പ്രശസ്തരായ 13 ചിത്രകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് ചിത്രമതിലും ലഹരിക്കെതിരെ മട്ടന്നൂർ കോളേജ് വിദ്യാത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ , വാർഡ് കൗൺസിലർ കെ.വി. പ്രശാന്ത്, എ.വേണുഗോപാൽ, ഷിറോസ് കരിയിൽ, സാജു, കെ.രാജൻ, വി.പി. നസീമ എന്നിവർ സംസാരിച്ചു. സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാർ ഉപഹാര വിതരണം നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha