മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയക്കുമരുന്നുമായി യുവാവ് പിടിയിൽ 
കോട്ടയംപൊയില്‍ പത്തായക്കുന്ന് സ്വദേശി മുഹമ്മദ്‌ കെ. ഷാനിലാണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് 191 LSD സ്റ്റാമ്ബും 6.443 ഗ്രാം MDMAയും കണ്ടെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ചെറുകിട വില്‍പ്പനക്കാര്‍ക്ക് അവിശ്യാനുസരണം മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഷാനില്‍.

തലശ്ശേരി - കണ്ണൂര്‍ ദേശീയപാതയിലെ പരിശോധനക്കിടയിലായിരുന്നു എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. നര്‍കോട്ടിക്ക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് കണ്ണൂര്‍ എക്സൈസ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

KL 40 S 3693 നമ്ബര്‍ TATA TIAGO കാറാണ് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചത്.

കൊറിയര്‍ വഴിയാണ് പ്രതി മാരക മയക്കുമരുന്നുകള്‍ ജില്ലയില്‍ എത്തിക്കുന്നത് എന്ന് എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പേരില്‍ കൊറിയര്‍ ലഭിക്കുന്നതിനാല്‍ ആര്‍ക്കും പെട്ടെന്ന് സംശയം തോന്നുകയുമില്ല. ഷാനിലിനെ സംബന്ധിച്ച്‌ എക്സൈസിന് നേരത്തെ തന്നെ ചില രഹസ്യ വിവരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.

'മാമ്ബഴമോഷ്ടാവായ പോലീസുകാരനെ ഉടന്‍ അറസ്റ്റ് ചെയ്യും;മൃദു സമീപനമില്ല:'കോട്ടയം എസ് പി

എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 വര്‍ഷം മുതല്‍ 20 വരെ കഠിന തടവും 1 ലക്ഷം മുതല്‍ 2 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കണ്ണൂര്‍ റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ. സന്തോഷ്, എന്‍.വി. പ്രവീണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.പി. സുഹൈല്‍, എന്‍. റിഷാദ് സി.എച്ച്‌., രജിത്ത് കുമാര്‍ എന്‍., എം. സജിത്ത്, ടി. അനീഷ്, സീനിയര്‍ എക്സൈസ് ഡ്രൈവര്‍ സി. അജിത്ത്, ഉത്തര മേഖലാ കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി. ജലീഷ് എന്നിവരും ഉണ്ടായിരുന്നു.
തലശ്ശേരി എസിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ നടക്കും.

കഴിഞ്ഞ മാസം കണ്ണൂര്‍ എക്സൈസ് റെയിഞ്ച് ഓഫീസിന്റെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ പലരും പിടിയിലായിരുന്നു. ബ്രൗണ്‍ ഷുഗറും മറ്റ് വിതരണം ചെയ്യുന്ന കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫര്‍ഹാന്‍, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗണ്‍ഷുഗര്‍ സഹിതവും, മയ്യില്‍ മാണിയൂര്‍ സ്വദേശി മന്സൂറിനെ 10.100 കിലോഗ്രാം കഞ്ചാവ് സഹിതവും പിടികൂടിയിരുന്നു.

600 ഗ്രാം എം ഡി എം എ യുമായി താമരശ്ശേരി സ്വദേശി ജാഫറിനെയും 4.5 ഗ്രാം നൈട്രോ സപാമം ഗുളികയുമായി വടകര സ്വദേശി സലാഹുദ്ധീനെയും അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. മയക്കുമരുന്ന് കടത്ത് തടയുന്നതിന് വരുന്ന ദിവസങ്ങളിലും ശക്തമായ പരിശോധന ഏര്‍പ്പെടുത്തുമെന്ന് എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha