കുസാറ്റ് ഹോസ്റ്റലിലെ ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകനടക്കം നാലുപേർ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 27 October 2022

കുസാറ്റ് ഹോസ്റ്റലിലെ ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകനടക്കം നാലുപേർ അറസ്റ്റിൽ

കുസാറ്റ് ഹോസ്റ്റലിലെ ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകനടക്കം നാലുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി കുസാറ്റിലെ ഹോസ്റ്റലിലുണ്ടായ ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകനടക്കം നാല് വിദ്യാർഥികൾ അറസ്റ്റിൽ. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെതന്നെ ഇവരെ ചോദ്യംചെയ്യാനെന്ന പേരിൽ പോലീസ് വിളിച്ചുവരുത്തിയിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിഹാൽ മുഹമ്മദ്, നിധിൻ, സാബിർ എന്നീ ബി.ടെക്ക് വിദ്യാർത്ഥികളെയും ഒരു എസ് എഫ് ഐ പ്രവർത്തകനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ, ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റലിൽ തീയിട്ടത് ഉൾപ്പടെയുള്ള ഗുരുതര സംഭവങ്ങൾ ഉണ്ടായത്. ഇതിന്റെ പേരിൽ അറസ്റ്റുകളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ആക്രമണം നടത്തിയത് എസ് എഫ് ഐ പ്രവർത്തകരാണെന്ന് വിദ്യാർഥികൾ ഒന്നടങ്കം പറയുന്നത്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല എന്നും ആക്ഷേപമുണ്ട്. രണ്ടുദിവസം മുൻപ് ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനെ എസ് എഫ് ഐ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചുവെന്നും ആരോപണമുണ്ട്. ഇക്കാര്യത്തിലും പോലീസ് ഇടപെടലുണ്ടായിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

ഇന്നലെ 4.30ഓടെയാണ് ആണ്‍കുട്ടികള്‍ താമസിക്കുന്ന സഹാറ ഹോസ്റ്റലില്‍ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഹോസ്റ്റല്‍ മെസ് സെക്രട്ടറി ഹാനിയുടെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. പുറത്തുനിന്നുള്ള ഒരു സംഘം ആളുകളുമായെത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog