ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ദേശീയപാതയിൽ പയ്യന്നൂർ എടാട്ട് കോളജ് സ്റ്റോപ്പിനു സമീപത്താണ് നാലു വാഹനങ്ങൾ കൂട്ടിയിടിച്ചത്.
കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന KA 19 AC 3238 നമ്പർ മിനിലോറിയും എതിരേ വരികയായിരുന്ന KL 59 T 1213 നമ്പർ ഇനോവക്രിസ്റ്റയും അതേ ദിശയിൽ വന്ന KL 58 K 0945 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷയും പിലാത്തറ ഭാഗത്തേക്കു പോകുകയായിരുന്ന KL59 U8258 നമ്പർ സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു