എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 29 October 2022

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അറസ്റ്റിൽചാ​ത്ത​ന്നൂ​ർ: മാരക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡിഎം​എ​യും ക​ഞ്ചാ​വു​മാ​യി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ പൊലീസ് പിടിയിൽ. കൊ​ട്ടി​യം ആ​ന​ക്കു​ഴി കീ​ഴ​തി​ൽ വീ​ട്ടി​ൽ റ​ഫീ​ക്കാ (27)ണ് ​പി​ടി​യി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

വ്യാ​ഴാ​ഴ്ചയാണ് സംഭവം. ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റ​ഫീ​ക്ക് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 14.5 ഗ്രാം ​എം​ഡിഎംഎയും 73​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. റ​ഫീ​ക്ക് കൊ​ട്ടി​യ​ത്തെ ഒ​രു സ്കൂ​ളി​ലെ ബ​സ് ഡ്രൈ​വ​റാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read Also : പ്രഭാത സവാരിക്കെത്തിയ യുവതിയെ ആക്രമിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ് 

ഇയാ​ൾ കു​റെ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണും എംഡിഎംഎ സൂ​ക്ഷി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സി​പ് ക​വ​റു​ക​ളും പിടിച്ചെടുത്തി​ട്ടു​ണ്ട്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​ജി. വി​നോ​ദ്, എ.​ഷി​ഹാ​ബു​ദീ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഒ.​എ​സ്. വി​ഷ്ണു, ജെ. ​ജ്യോ​തി, എം. ​വി​ഷ്ണു, എ​സ്. ദി​വ്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog