ഷാരോണിന്റെ മരണം കൊലപാതകം തന്നെ; കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി; കുറ്റം സമ്മതിച്ച് പെണ്‍സുഹൃത്ത്. മറ്റൊരു കല്യാണം ഉറപ്പിച്ചത് ഒഴിവാകുമെന്ന് ഭയം , ഒഴിവാക്കാൻ വേണ്ടി വീട്ടിൽ വിളിച്ചു വരുത്തി കൊലപാതകം,
ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഷാരോണിന്റെ മരണം കൊലപാതകം തന്നെ; കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി; കുറ്റം സമ്മതിച്ച് പെണ്‍സുഹൃത്ത്. മറ്റൊരു കല്യാണം ഉറപ്പിച്ചത് ഒഴിവാകുമെന്ന് ഭയം , ഒഴിവാക്കാൻ വേണ്ടി വീട്ടിൽ വിളിച്ചു വരുത്തി കൊലപാതകം,
പാറശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചതായി പൊലീസ്. ഇന്ന് എട്ടുമണിക്കൂറോളം നേരം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ വനിതാ സുഹൃത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു.
ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകം നടത്തിയത് യുവതിയാണ് എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും യുവതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നും യുവതി കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment