ഹോ അരിക്കെന്താ വില :- കുത്തനെ കയറി അരി വില, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 31 October 2022

ഹോ അരിക്കെന്താ വില :- കുത്തനെ കയറി അരി വില, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികൾ

അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇരട്ടി വിലയാണ് കഴിഞ്ഞ നാല് മാസത്തിനിടയിൽ വർധിച്ചത്. ജയ അരിക്ക് മാത്രം കിലോയ്ക്ക് 25 രൂപ കൂടി.

തീൻ മേശയിൽ നിന്ന് ഒഴിച്ചു കൂടാനാകാത്ത അരിയുടെ വില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. ഹോട്ടൽ ഉടമകളും ഇതോടെ പ്രതിസന്ധിയിലായി.
മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജ്യോതി അരിയുടെ വില കിലോയ്ക്ക് 38ൽ നിന്ന് 62ൽ എത്തി. ആന്ധ്രയിൽ സർക്കാർ നേരിട്ട് അരി സംഭരിച്ച് തുടങ്ങിയതോടെ അവിടെ പൊതുവിപണിയിൽ നെല്ലും അരിയും കിട്ടാതായി. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും അരിയുടെ വരവ് കുറഞ്ഞു. കൂടാതെ ജി.എസ്.ടി.യും വില്ലനായി.

സർക്കാർ ഇടപെടൽ മാത്രമാണ് അരി വില കുറയാൻ മാർഗമെന്ന് വ്യാപരികൾ പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog