വടിവാളുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടുനിന്നും വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന ഓവുചാലിൽ നിന്നും ഒളിപ്പിച്ചു വെച്ച നിലയിൽ മാരകായുധങ്ങൾ പിടികൂടുന്നത്. ഏഴ് വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കിൽ കെട്ടി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. എസ് ഐ നാസർ പൊയിലൻ, എ എസ് ഐ രാജ് നവാസ് എന്നിവരും ആയുധങ്ങൾ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha