സതീശൻ പാച്ചേനിയുടെ സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സതീശൻ പാച്ചേനിയുടെ സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും


കണ്ണൂർ: ഇന്ന് രാവിലെ അന്തരിച്ച കോൺഗ്രസ്സ് നേതാവ് സതീശൻ പാച്ചേനിയുടെ ഭൗതിക ദേഹം ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് പുറപ്പെടും.തുടർന്ന് വൈകുന്നേരം നാലു മണിക്ക് തളിപ്പറമ്പ്
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു.തുടർന്നു വൈകുന്നേരം അദ്ദേഹത്തിന്റെ സഹോദരൻ സുരേഷ് ന്റെ അമ്മാന പാറയുള്ള ഭവനത്തിൽ വൈകുന്നേരം 6 മണിക്ക് വെക്കുന്നതാണ്.

അവിടെനിന്ന് നാളെ(വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കുകയും 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതാണെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് പ്രസിഡൻറ് അറിയിച്ചു.

സതീശൻ പാച്ചേനിയോടുള്ള ആദരസൂചകമായി കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി 7 ദിവസം ഔദ്യോഗിക ദു:ഖാചരണം ആചരിക്കാൻ തീരുമാനിച്ചു. ജില്ലയിലെ പാർട്ടിയുടെ ഔദ്യോഗിക പരിപാടികൾ ആദരസൂചകമായി മാറ്റി വെക്കേണ്ടതാണെന്ന് DCC പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു

 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha