കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നാട്. അന്തിമോപചാരം അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എത്തി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 3 October 2022

കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നാട്. അന്തിമോപചാരം അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എത്തി.

കണ്ണൂര്‍ : സിപിഎമ്മിന്റെ ജനനായകന്‍ കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നാട്. അന്തിമോപചാരം അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എത്തി.


പൊതുദര്‍ശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവര്‍ണര്‍ പുഷ്പം അര്‍പ്പിച്ചു. ഗവര്‍ണര്‍ എത്തുന്നത് പ്രമാണിച്ച്‌ അല്‍പ്പ സമയം പൊതുദര്‍ശനം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഇത് പുനരാരംഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനരികില്‍ അല്‍പ്പ സമയം ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവര്‍ണര്‍ അവരെ ആശ്വസിപ്പിച്ചു. രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം പൂര്‍ണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്ബലം കടപ്പുറത്ത് സംസ്‍ക്കാരം നടക്കും. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്ബലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക. നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog