ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച പാൻ ഇന്ത്യ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനംകെ പി മോഹനൻ എം എൽ എ നിർവഹിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പാനൂർ: നിയമ പരിജ്ഞാനം എല്ലാവർക്കും ലഭ്യമാക്കാനുള്ള തീവ്ര പരിശ്രമമാണ് ലീഗൽ സർവീസസ് അതോറിറ്റി നടത്തുന്നതെങ്കിലും നിയമ സംവിധാനത്തിലെ പഴുതുകൾ തേടുന്ന തരത്തിൽ സമൂഹം മാറുന്നത് ആശങ്കാജനകമാണെന്നും കെ.പി.മോഹനൻ എം.എൽ.എ അഭിപ്രായപ്പെട്ടു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച പാൻ ഇന്ത്യ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അതോറിറ്റി ജില്ലാ സെക്രട്ടറിയും സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ ജോസഫ് മുഖ്യാതിഥിയായിരുന്നു. വെൽഫെയർ നിയമങ്ങളും സ്ത്രീകളും കുട്ടികളും എന്ന വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.സി. വിജയരാജൻ ക്ലാസെടുത്തു. ലീഗൽ വോളന്റിയർ ബിനീഷ് കാളാച്ചേരി സ്വാഗതം പറഞ്ഞു.നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
പി.കെ. ഇബ്രാഹിം ഹാജി,ടി.കെ.ഹനീഫ, , കെ.പി.ഹാഷിം,നഗരസഭാ സെക്രട്ടറി എ. പ്രവീൺ കൗൺസിലർമാരായ പെരിക്കാലി ഉസ്മാൻ ,എം.രത്നാകരൻ, സി.എച്ച്.സ്വാമി ദാസൻ.സി.ഡി.എസ്.ചെയർപേഴ്സൺ ശോഭന, സ്നേഹി ത ചെയർപേഴ്സൺ രഹ്ന, ഇ.കെ.മജീദ്എന്നിവർ സംസാരിച്ചു. കുടുംബശ്രീ, അംഗൻവാടി പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
ലഹരിക്കെതിരെ പാനൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി ദേവാഞ്ജന സജീന്ദ്രൻ അവതരിപ്പിച്ച സംഗീതശില്പവും അരങ്ങേറി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha