ആദിവാസികളോട് ഭരണകൂടം കാണിക്കുന്ന വിവേചനത്തിൻ്റെ തുടർച്ച തന്നെയാണ് ആറളം ഫാമിലെ ആദിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം .കാട്ടാനയുൾപ്പടെ വന്യ ജിവികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആ നമതിൽ നിർമ്മാണം ഉടൻ നടത്തണമെന്ന മന്ത്രിതല സംഘത്തിൻ്റെ നിർദ്ദേശം പോലും അട്ടിമറിച്ചത് ആർക്ക് വേണ്ടിയാണെന്നത് ദുരുഹതയുയർത്തുന്നതാണ്. ഫാമിലെ ജനങ്ങളുടെ ജിവൻ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട വാസുവിൻ്റെ വീട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സന്ദർശിച്ചു.
ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ, വൈസ് പ്രസിഡൻ്റ് പള്ളി പ്രo പ്രസന്നൻ, ചന്ദ്രൻ മാസ്റ്റർ, ഫൈസൽ മാടായി, ഷഫീർ ആറളം, ടി.പി.സിദ്ദിഖ്, അഫ്സൽ ഹുസൈൻ, എന്നിവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു