മദ്രസ അദ്ധ്യാപകന്റെ വീട്ടിൽ ചാത്തൻ സേവ നടത്തി ഏഴു പവനും ഒരു ലക്ഷം രൂപയും തട്ടിയ സിദ്ധൻ പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 16 October 2022

മദ്രസ അദ്ധ്യാപകന്റെ വീട്ടിൽ ചാത്തൻ സേവ നടത്തി ഏഴു പവനും ഒരു ലക്ഷം രൂപയും തട്ടിയ സിദ്ധൻ പിടിയിൽ


കോഴിക്കോട് പയ്യോളിയിലെ ചാത്തൻ സേവ തട്ടിപ്പിൽ പ്രതി പൊലീസ് പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും പ്രതി കവർന്നിരുന്നു. ഇതേ തുടർന്ന് മദ്രസ അധ്യാപകൻ പയ്യോളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കളവ്, വഞ്ചന എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫി പിടിയിലായത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog