യൂണീഫോം പാന്റിന്റെ നീളം പോരെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ അപമാനിച്ചെന്ന് പരാതി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 1 October 2022

യൂണീഫോം പാന്റിന്റെ നീളം പോരെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ അപമാനിച്ചെന്ന് പരാതി.

കണ്ണൂർ: യൂണീഫോം പാന്റിന്റെ നീളം പോരെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ അപമാനിച്ചെന്ന് പരാതി. കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയെയാണ് വടകരയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ  അപമാനിച്ചത്. വിദ്യാർത്ഥി മുടി നീട്ടിയതും യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞതുമാണ് പ്രിൻസിപ്പലിനെ ചൊടിപ്പിച്ചത്. മറ്റു കുട്ടികളുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതോടെ കുട്ടി നാണക്കേട് കൊണ്ട് സ്കൂളിൽ പോകുന്നത് നിർത്തി. വിദ്യാർത്ഥിയുടെ പരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്തു.

”നിയ്യെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? നിയ്യെന്താ പെണ്ണായി നടക്കാൻ നോക്കുകയാണോ ? ഇങ്ങനെ നടന്നാൽ പെണ്ണാകുകയുമില്ല. നിയ്യെന്താ ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പോകുകയാണോ” എന്നാണ് പ്രിൻസിപ്പൽ ചോദിച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്. പിതാവിന്റെ ജോലി അന്വേഷിച്ച പ്രിൻസിപ്പൽ, ഗൾഫിലാണെന്ന് അറിഞ്ഞതോടെ, ഹോൾലിക്സും പഴവും വെട്ടിവിഴുങ്ങിയിട്ട് വരുന്നതാണല്ലേ എന്നും പറഞ്ഞു. അലവലാതിയെന്ന് വിളിച്ചാണ് അധ്യാപകൻ  മറ്റുകുട്ടികളുടെ മുന്നിൽ വെച്ച് അധിക്ഷേപം തുടങ്ങിയതെന്നും വിദ്യാർത്ഥി വിശദീകരിച്ചു. അപമാനം കാരണം കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി ക്ലാസിൽ പോകുന്നില്ല. മകൻ ക്ലാസിൽ പോകാതിരുന്നിട്ടും സ്കൂൾ അധികൃതർ അന്വേഷിക്കുന്നില്ലെന്ന് രക്ഷിതാവും പറഞ്ഞു. പ്രിൻസിപ്പലിനെതിരായ വിദ്യാർത്ഥിയുടെ പരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ വിഷയത്തിൽ സ്കൂളിലെ പ്രിൻസിപ്പലോ അധികൃതരോ  ഇത് വരെ പ്രതികരണം നടത്തിയില്ല.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog