തലശ്ശേരി: മാധ്യമ പ്രവർത്തനത്തിൽ വിവേചനം പാടില്ലെന്നും, തുല്യ നിലയിൽ ഈ മേഖലയിലുള്ളവരെ മാനേജ്മെൻ്റും സർക്കാരും പരിഗണിക്കണമെന്നും ഡോ: വി.ശിവദാസൻ എം.പി.അഭിപ്രായപ്പെട്ടു.
കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നാസർ മട്ടന്നൂർ നഗറിൽ (ഐ.എം.എ ഹാൾ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
എൻ ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. ജനകീയ ഡോക്ടർമാരായ മൂസ്സ ക്കുഞ്ഞി, എ.ജോസഫ് എന്നിവരെ ശിവദാസൻ എം.പി. ആദരിച്ചു.വിഖ്യാത ചിത്രകാരൻ കെ.കെ.മാരാർ, എം.സി.പവിത്രൻ, സഞ്ജീവ് മാറോളി’ ബഷീർ ചെറിയാണ്ടി, അഡ്വ.എം.എസ്.നിഷാദ്,സംസ്ഥാന പ്രസിഡണ്ട് ജി.ശങ്കർ, സലീംമൂഴിക്കൽ, കണ്ണൻ പന്താവൂർ ,ജയേഷ് ചെറുപുഴ സംസാരിച്ചു.
പുതുച്ചേരി എം എൽ .എ രമേശ് പറമ്പത്ത്
മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു – പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
കുടുംബ സംഗമം സണ്ണി ജോസഫ് എം.എൽ.എ. കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു.ടി – കെ.അനീഷ് സ്വാഗതവും, അഭിലാഷ് പിണറായി നന്ദിയും പറഞ്ഞു.ചിത്രവിവരണം ഡോ:വി.ശിവദാസൻ എം.പി.സമ്മേളനം ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു