നാടെങ്ങും നബിദിനാഘോഷം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 9 October 2022

നാടെങ്ങും നബിദിനാഘോഷം


പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാമത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നു. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ന് അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലിദ് പരായണം നടത്തും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ആണ് ഇസ്ലാമത വിശ്വാസികൾ നബിദമായി കൊണ്ടാടുന്നത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. കൊവിഡ് ഭീതി അകന്നതോടെ ഇത്തവണ മഹല്ലുകൾ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവാചകൻ പിറന്ന മാസമായ റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും ,വീടുകളിലും മൗലീദ് സദസ്സുകൾ തുടങ്ങിയിരുന്നു. കൂടാതെ ദഫ്മുട്ടും, പാട്ടും, മധുരവിതരണവും ഉണ്ടാകും. പള്ളികളെല്ലാം അലങ്കാര വിളക്കുകളാൽ വർണാഭമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog