സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ. അനുശോചിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 27 October 2022

സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ. അനുശോചിച്ചു

കണ്ണൂര്‍: മുന്‍ ഡിസിസി പ്രസിഡണ്ടും കെപിസിസി മെംബറുമായ സതീശന്‍ പാച്ചേനിയുടെ അകാലനിര്യാണത്തില്‍ എസ്.ഡി.പി.ഐ. കണ്ണൂര്‍ജില്ലാ കമ്മിറ്റി അനുശോചിച്ചു.

സൗമ്യനും മിതഭാഷിയുമായ സതീശന്‍ പാച്ചേനിയുടെ വിയോഗം കോണ്‍ഗ്രസിനും പ്രത്യേകിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്. ഇതര രാഷ്ട്രീയപ്പാര്‍ട്ടികളുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു സതീശന്‍ പാച്ചേനിയുടേത്. അധികാര രാഷ്ട്രീയത്തിനേക്കാളപ്പുറം ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താവായാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തന്റെ പാര്‍ട്ടിയെയും നാടിനെയും കൈവിടാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതവിശുദ്ധി കൊണ്ട് മാത്രമാണ്.

സതീശന്‍ പാച്ചേനിയുടെ നിര്യാണത്തെ തുടര്‍ന്ന് കുടുംബത്തിനും പ്രസ്ഥാനത്തിനുമുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതായി എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ദീനും ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പും പ്രസ്താവനയിലൂടെ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog