പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് ഓഫീസ് സീൽ ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 1 October 2022

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് ഓഫീസ് സീൽ ചെയ്തു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് ഓഫീസ് സീൽ ചെയ്തു

ഇരിട്ടി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് പുറപ്പാറയിലെ ഓഫീസ് പോലീസ് സീൽ ചെയ്തു. കുഞ്ഞാലി മരക്കാർ സ്മാരക കൾച്ചറൽ സെൻററായി പ്രവർത്തിച്ചുവന്ന പി എഫ് ഐ യുടെ ഓഫീസാണ് പോലീസ് താഴിട്ട് പൂട്ടി സീൽ ചെയ്തത്. പി എഫ് ഐ യെ കേന്ദ്രസർക്കാർ നിരോധിച്ചതിന്റെ
പശ്ചാത്തലത്തിലാണ്പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിവിധ ഇടങ്ങളിലുള്ള ഓഫീസുകൾ പോലീസ് സീൽ ചെയ്യുന്നത്.
ഇതിൻറെ ഭാഗമായാണ് പുന്നാട് മീത്തലെ പുന്നാട് റോഡിൽ
പുറപ്പാറയിൽ ഉള്ള കുഞ്ഞാലിമരക്കാർ സ്മാരക കൾച്ചറൽ സെൻറർ പ്രവർത്തിച്ചു വന്ന പിഎഫ് യുടെ ഓഫീസ് വെള്ളിയാഴ്ച
വൈകുന്നേരത്തോടെ പോലീസ് എത്തി സീൽ ചെയ്തത്. ഇരിട്ടി
ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, സി ഐ കെ. ജെ. ബിനോയ്, എസ് ഐ എം. പി. ഷാജി എന്നിവരുടെ
നേതൃത്വത്തിലുള്ള പോലീസ് സംഘവും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് സീൽ ചെയ്തത്. ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog