ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി; പേരാവൂർ എക്സൈസ്; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 23 October 2022

ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി; പേരാവൂർ എക്സൈസ്; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു.

കേളകം ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടി; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ചാരായം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ് പാറയ്ക്കൽ (വയസ്സ്: ഉദ്ദേശം 60/2022) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർ ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, സുരേഷ് .സി.,മജീദ് കെ എ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog