കണ്ണൂർ കലക്ടേറ്റിനു മുന്നിൽ ബുധനാഴ്ച മുതൽ കൊളപ്പ ഊരുകൂട്ടം സമിതി അനിശ്ചിതകാല നിരാഹാര സത്യഗ്രഹമിരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോളയാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് കൊളപ്പ ഊരുകൂട്ടം സമിതി ജില്ലാ കലക്ട്രേറ്റിനു മുന്നിൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങുന്നു.പെരുവ വാർഡിലെ കൊളപ്പ ട്രൈബൽ കോളനിയിലേക്കുള്ള മൂന്ന് റോഡുകൾ കോൺക്രീറ്റ് ചെയ്യാൻ അനുവദിച്ച ഒന്നരക്കോടി രൂപ സർക്കാർ തിരിച്ചെടുത്തത് പുന:സ്ഥാപിക്കാനാവശ്യപ്പെട്ടാണ് സമരം.
വനാവകാശ നിയമ പ്രകാരം പട്ടയം നല്കിയ ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിച്ച് ഉപയോഗിക്കാനുള്ള അപേക്ഷകൾ ഡി.എഫ്.ഒ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് അനിശ്ചിതകാല നിരാഹാര സമരത്തിന് ആദിവാസികൾ ഒരുങ്ങുന്നത്.മാവോവാദി സാന്നിധ്യം നിരവധി തവണയുണ്ടായ കൊളപ്പ കോളനിയിലേക്ക് സർക്കാർ നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.പട്ടികവർഗ വികസന വകുപ്പ് കോളനിയോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഊരുകൂട്ടം ആവശ്യപ്പെടുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha