രാജ്യത്ത് സാമൂഹ്യ നീതി അട്ടിമറിക്കപെടുന്നു-വെൽഫയർ പാർട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി :കേന്ദ്ര സർക്കാരിന്റെ വിഘടന നയം കാരണം രാജ്യത്ത് സാമൂഹ്യ നീതി അട്ടിമറിക്കപെട്ടിരിക്കുയാണെന്ന് വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ എം ഷഫീക്ക്.
സർക്കാരിനെ എതിർക്കുന്നവരെ അകാരണമായി വിചാരണ തടവിൽ പാർപ്പിച്ചു രാജ്യത്തെ ഒരു വിഭാഗം പൗരൻമാരുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുകയാണെന്നും, ഭരണകൂടത്തിന്റെ ഇത്തരം പ്രവർത്തനത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അധീതമായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു നിന്ന് ശബ്ദമുയർത്തണമെന്നും വെൽഫയർ പാർട്ടി ഇരിട്ടി മുൻസിപ്പാലിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉൽഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു, ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിൽ, ജില്ല ജനറൽ സെക ട്രറി പള്ളിപ്രം പ്രസന്നൻ, സെക്രട്ടറി ഇംതിയാസ് താണ സാബിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രം കൺവീനർ അഫ്സൽ ഹുസ്സൈൻ സ്വാഗതവും മുൻസിപ്പൽ പ്രസിഡന്റ് സിദ്ദീക്ക് ടി പി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി പള്ളിപ്രം പ്രസന്നൻ ഉൽഘാടനം ചെയ്തു തുടർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 
അഫ്സൽ ഹുസ്സൈൻ (പ്രസിഡന്റ്), സിദ്ദീക്ക് ടി പി (സെക്രട്ടറി),സാജിത ബഷീർ (വൈസ് പ്രസിഡന്റ്),അബ്‌ദുൽ കാദർ (ജോയിന്റ് സെക്രട്ടറി),സിയാഹുൽ ഹക്ക് (ട്രഷറർ), ഷംസീർ കുനിയിൽ (മീഡിയ കോഡിനേറ്റർ)

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha