ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത ത്തൂണും ഇടിച്ചിട്ടു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 3 October 2022

ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത ത്തൂണും ഇടിച്ചിട്ടു.

കണ്ണൂര്‍ ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത ത്തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു സംഭവം. കണ്ണൂര്‍-കൂത്തുപറമ്ബ് റോഡിലെ ചാല മാര്‍ക്കറ്റിലാണ് അപകടം നടന്നത്. ഫാന്‍സികട, ബേക്കറി ഉള്‍പ്പെടെയാണ് തകര്‍ത്തത്.

വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഐമാക്‌സ് ഫാന്‍സി ഉടമ ഷംസീര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസിയായ പ്രതീഷ് പറഞ്ഞു. എടക്കാട് പൊലീസ് എത്തി.ഗതാഗതം നിയന്ത്രിച്ചു. പുലര്‍ച്ചെ ആയതിനാല്‍ ആരും പരിസരത്ത് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog