കരയിലും കടലിലും സമരം…! വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 27 October 2022

കരയിലും കടലിലും സമരം…! വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത. വിഴിഞ്ഞം മുല്ലൂരിലും മുതലപ്പൊഴിയിലും കരയിലും കടലിലും സമരം ചെയ്യാനാണ് തീരുമാനം. നിയന്ത്രണങ്ങൾ ലംഘിച്ച് പദ്ധതിപ്രദേശത്തേക്ക് കടക്കാനും ആലോചനയുണ്ട്. തത്കാലം സമവായ ചർച്ചകൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സമരം ശക്തമാക്കാനുള്ള സമരസമിതിയുടെ തീരുമാനംവിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കുക, മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക തുടങ്ങി ഏഴിന ആവശ്യങ്ങൾക്കായുള്ള മത്സ്യത്തൊഴിലാളി സമരമിന്ന് നൂറാംദിനം. ജൂലൈ 20ന് സെക്രട്ടറിയേറ്റിന് മുന്നിലാരംഭിച്ച പ്രതിഷേധം തുറമുഖ കവാടത്തിലേക്ക് മാറ്റിയതോടെ സംഘർഷഭരിതമായി. തുറമുഖനിർമാണം തടസപ്പെടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് വരെ പൊലീസ് ബാരിക്കേഡുകൾ മറിച്ചിട്ടും പൂട്ടുകൾ തകർത്തും. പദ്ധതിപ്രദേശത്തേക്ക് കടന്നായിരുന്നു പ്രതിഷേധം. ആദ്യഘട്ടത്തിൽ സജീവമായ സമവായശ്രമങ്ങളെല്ലാം തുറമുഖനിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ തട്ടി പരാജയപ്പെട്ടു. ഇതിനിടെ നാല് ആവശ്യങ്ങളിൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നായിരുന്നു സമരസമിതിയുടെ നിലപാട്. വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് ആരോപിച്ച്, സർക്കാർ സമവായചർച്ചകൾ നിർത്തിവെച്ച സാഹചര്യത്തിലാണ് അതിരൂപത ശക്തിപ്രകടനത്തിന് ഒരുങ്ങുന്നത്. ഇന്ന് മുതപ്പൊഴിയിലും വിഴിഞ്ഞത്തും കരയ്ക്കൊപ്പം കടലിലും സമരം ചെയ്യും. നിയന്ത്രണങ്ങൾ ലംഘിച്ച് വീണ്ടും പദ്ധതിപ്രദേശത്തേക്ക് കടക്കുന്നതോടെ സർക്കാരിനെ സമ്മർദത്തിലാക്കാനാക്കുമെന്നാണ് സമരസമിതി കരുതുന്നത്. അതേസമയം നിർമാണം തടസപ്പെടുന്നതിൽ പ്രതിദിനം 2 കോടി രൂപയുടെ നഷ്ടമുണ്ടെന്നും പദ്ധതി സമബന്ധിതമായി പൂർത്തിയാക്കാനാകില്ലെന്നുമുള്ള ആശങ്ക ആവർത്തിക്കുകയാണ് അദാനി ഗ്രൂപ്പ്. അപ്പോഴും സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾക്ക് കാക്കുകയാണ് സർക്കാർ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog