വയനാട്: കാണാതായ വനിതാ പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായ റിട്ട. വനിതാ എസ് ഐയുടെ ഫ്ലാറ്റിൽ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്.
തിങ്കളാഴ്ച മുതലാണ് പനമരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ എലിസബത്തിനെ(54) കാണാതായത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയില്‍ കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കു പോയതിനു പിന്നാലെയാണ് എലിസബത്തിനെ കാണാതായത്. ഇവരുടെ സ്വകാര്യ മൊബൈല്‍ ഫോണും ഔദ്യോഗിക ഫോണും സ്വിച്ച്ഓഫ് ആയിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു