കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 30 October 2022

കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം.

കക്കാട് സ്വദേശി കെ യാസര്‍ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്ന് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവമുണ്ടായത്. മുറിയിലെ ചില്ല് യാസര്‍ തല കൊണ്ട് ഇടിച്ചു തകര്‍ത്തു. കസേരകള്‍ വലിച്ചെറിഞ്ഞു. ചില്ല് തെറിച്ച് വീണ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ടൗണ്‍ എസ്‌ഐ എ.ഇബ്രാഹിം, സി വില്‍ പൊലീസ് ഓഫിസര്‍മാരായ എം.ടി.അനൂപ്, കെ.നവീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. യാസര്‍ മയക്കു മരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ അക്രമം കാഷ്വാലിറ്റിയിലെ മറ്റ് രോഗികളില്‍ ഏറെ നേരം ആശങ്ക സൃഷ്ടിച്ചുNo comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog