കോടിയേരിക്ക് വിട നൽകി കേരളം :- തലശ്ശേരി ടൗൺ ഹാളിൽ ആയിരങ്ങൾ പ്രിയ സഖാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ചെങ്കൊടി തണലിൽ കണ്ണൂർ: സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃ‌ഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. എയർ ആംബുലൻസിൽ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ നേതാക്കൾ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.

വിമാനത്താവളത്തിൽ നിന്ന് മൃതദേഹം മട്ടന്നൂരിലേക്ക് കൊണ്ടു പോകും. അവിടെ നിന്നായിരിക്കും വിലാപ യാത്ര ആരംഭിക്കുക. മട്ടന്നൂരിൽ നിന്ന് കൂത്തുപറമ്പും കടന്ന് തലശ്ശേരിയിൽ എത്തും. 14 ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാംമൈൽ, വേറ്റുമൽ, കതിരൂർ, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

മൃതദേഹം വിലാപ യാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടു പോകുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവർ തലശ്ശേരി ടൗൺ ഹാളിൽ അന്ത്യോപചാരമർപ്പിക്കും. ചില മന്ത്രിമാർ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. മറ്റ് മന്ത്രിമാരടക്കമുള്ള നേതാക്കൾ ടൗൺ ഹാളിലും എത്തുമെന്ന് ജയരാജൻ വ്യക്തമാക്കി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha