ദാരിദ്ര്യവും തൊഴിലില്ലായ്മയും വില കയറ്റവും അസമത്വവും മോഡി ഭരണത്തില്‍ വര്‍ദ്ധിച്ചു എന്ന് ആര്‍ എസ് എസ് തന്നെ സമ്മതിച്ചെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും മോഡി ഭരണത്തില്‍ വര്‍ദ്ധിച്ചു എന്ന് ആര്‍ എസ് എസ് തന്നെ സമ്മതിച്ചെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.


''ദാരിദ്ര്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെ'' ന്നാണ് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെ അഭിപ്രായപ്പെട്ടത്. ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയവേദിയായ ബി ജെ പിയുടെ ഭരണം സമ്ബൂര്‍ണ്ണപരാജയമാണെന്ന് ആര്‍ എസ് എസ്സിനും പറയേണ്ടിവന്നുവെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..


ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും മോഡി ഭരണത്തില്‍ വര്‍ദ്ധിച്ചു എന്ന് ആര്‍ എസ് എസ്

ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും ഭീതിജനകമായി വര്‍ദ്ധിച്ചുവരികയാണെന്ന് ഒടുവില്‍ ആര്‍ എസ് എസ്സിനും സമ്മതിക്കേണ്ടിവന്നു. ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെ ആണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ''ദാരിദ്ര്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെ'' ന്നാണ് അദ്ദേഹം പറയുന്നത്. അതായത് ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയവേദിയായ ബി ജെ പിയുടെ ഭരണം സമ്ബൂര്‍ണ്ണപരാജയമാണെന്ന് ആര്‍ എസ് എസ്സിനും പറയേണ്ടിവന്നു.

നരേന്ദ്ര മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയല്ല, കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന കാര്യം സി പി ഐ (എം) ഉം എല്‍ ഡി എഫും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ ആര്‍എസ്‌എസ് ഉള്‍പ്പെടെ അന്ന് തയ്യാറായിരുന്നില്ല. ഔദ്യോഗിക കണക്കുകള്‍ തന്നെ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വര്‍ദ്ധിച്ചുവരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെ 20 കോടിയിലേറെ ജനങ്ങള്‍. പ്രതിദിനം 375 രൂപ പോലും വരുമാനമില്ലാത്ത 23 കോടിയിലേറെ പേര്‍. തൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനം.

ഇത്തരത്തിലുള്ള കണക്കുകള്‍ ഇല്ലാതെ തന്നെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നിട്ടും ഇന്ത്യ ലോക സാമ്ബത്തിക ശക്തിയായി വളര്‍ന്നുവെന്ന പൊങ്ങച്ചം പറച്ചിലാണ് പ്രധാനമന്ത്രിയുടേത്. ഒരു ശതമാനത്തോളം വരുന്നവരുടെ കൈയ്യിലാണ് 70 ശതമാനം സമ്ബത്തുമുള്ളത്. പോഷകാഹാരവും കുടിവെള്ളവും ലഭിക്കാത്തവര്‍ കോടികളാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന ആഗോളവല്‍ക്കരണ നയമാണ് ഇതിനെല്ലാം കാരണം. ആര്‍ എസ് എസ്സിന്റെ വിമര്‍ശനം മനസ്സിലാക്കിയെങ്കിലും ആ നയങ്ങള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha