മട്ടന്നൂർ നഗരസഭ പരിധിയിൽ രണ്ടിടങ്ങളില്‍ മാലിന്യം തള്ളി: 60,000 പിഴചുമത്തി നഗരസഭ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂര്‍: മട്ടന്നൂര്‍ കരിത്തൂര്‍പറമ്പ്, പൊറോറ എന്നിവിടങ്ങളിലാണ് മാലിന്യങ്ങള്‍ തള്ളിയത് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരെ കണ്ടെത്തി അവരെക്കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്യാനും 10,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചു.
കരിത്തൂര്‍പറമ്പ് ചെങ്കല്‍ ക്വാറിക്ക് സമീപവും മാലിന്യങ്ങള്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ദാന ഗോള്‍ഡ് നവീകരണത്തിന്റെ ഭാഗമായുള്ള മാലിന്യമാണ് ഇവിടെ കണ്ടെത്തിയത്.
ഈ സ്ഥാപനം അടച്ചതിനാല്‍ കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ ചുമത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

നഗരത്തിലെ സി.സി. ടി.വി യുടെ സഹായത്തോടെയാണ് മാലിന്യവുമായി പോകുന്ന വാഹനങ്ങള്‍ കണ്ടെത്തിയത്.
കെ.സി. ലതീഷ്, ഒ. ശ്യാംകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha