സംസ്ഥാനത്ത് പാൽവില കൂടും; ലിറ്ററിന് 4 രൂപ വരെ കൂടാന്‍ സാധ്യത

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില കൂട്ടാൻ ഒരുങ്ങി മിൽമ. ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം . ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്.
കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടുംകൂടി കണക്കിലെടുത്താവും വില വര്‍ദ്ധനവില്‍ അന്തിമതീരുമാനമെടുക്കുക.

വെറ്ററിനറി സർവകലാശാലാ ഡയറി വിഭാഗത്തിലെയും അമ്പലവയൽ റീജണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷനിലെയും ഓരോപ്രതിനിധികളാണ് സമിതിയിലുള്ളത്.ഈ മാസംതന്നെ റിപ്പോർട്ട് നൽകിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകർഷകരെ കണ്ടെത്തി സമിതി അഭിപ്രായംതേടും. വില എത്രവരെ കൂട്ടിയാൽ ലാഭകരമാകും എന്നതാകും ആരായുക. പാൽ വില വര്‍ദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

നിലവിൽ ക്ഷീരവകുപ്പ് കർഷകർക്ക് 4 രൂപവീതം ഇൻസന്റീവ് നൽകുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാൽ കാലിത്തീറ്റ വിലയും വർധിപ്പിച്ചേക്കും. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്‌-സേവന നികുതി ഏർപ്പെടുത്തിയതോടെ ഇവയുടെ വില ജൂലൈ 18 മുതൽ കൂട്ടിയിരുന്നു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha