ഓപ്പറേഷൻ ഫോക്കസ്‌ 3 ; 134 ടൂറിസ്റ്റ്‌ ബസിന്‌ പിടിവീണു ; കർശന നടപടിയുമായി ഗതാഗതവകുപ്പ്‌ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 8 October 2022

ഓപ്പറേഷൻ ഫോക്കസ്‌ 3 ; 134 ടൂറിസ്റ്റ്‌ ബസിന്‌ പിടിവീണു ; കർശന നടപടിയുമായി ഗതാഗതവകുപ്പ്‌ഒമ്പത്‌ പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്‌റ്റ്‌ ബസുകൾക്കെതിരെ കർശന നടപടിയുമായി ഗതാഗതവകുപ്പ്‌. ഫോക്കസ്‌ ത്രീ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചു. വെള്ളിയാഴ്‌ച 134 ബസിനെതിരെ കേസെടുത്തു. 2.16 ലക്ഷം രൂപ പിഴ ഈടാക്കി. അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്ലോറുകൾ, – ജിപിഎസ് വേർപെടുത്തൽ, ഗ്രാഫിക്‌സ്, എയർഹോൺ എന്നിവയുള്ള ബസുകൾക്കെതിരെയാണ്‌ കേസെടുത്തത്‌.

രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പരിശോധന പൂർത്തിയാക്കുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസ്റ്റ്‌ ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കും. സ്‌പീഡ്‌ ഗവർണർ കർക്കശമാക്കും. ജിപിഎസ്‌ ഉറപ്പാക്കും. ഇവയില്ലാത്തവയ്‌ക്ക്‌ ഫിറ്റ്‌നസ്‌ ടെസ്‌റ്റിന്‌ അനുവദിക്കില്ല. നിലവാരമില്ലാത്ത ജിപിഎസ്‌ നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. സ്‌പീഡ്‌ ഗവർണർ മാറ്റാൻ ഡീലർമാരുടെ സഹായം ലഭിക്കുന്നതായി സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ഡീലർ ഷോപ്പുകളിലും പരിശോധന നടത്തും. കെ സ്വിഫ്‌റ്റ്‌ ബസുകളുടെ വേഗപരിധി 110 കിലോമീറ്ററെന്നത്‌ പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog