കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 28 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയറ പൂമാലക്കാവ്, ഉണ്ണിമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 28ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെറുപാറ, കക്കിരിയാട്, സ്വാമിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 28ന് രാവിലെ 8.15 മുതല്‍ ഉച്ചക്ക് രണ്ട് വരെയും ആലാംകുന്ന്, മുക്കോട്, ദേവിസഹായം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.15 മുതല്‍ വൈകീട്ട് നാല് വരെയും വൈദ്യുതി മുടങ്ങും.


പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ കാടന്‍പീടിക, കൊട്ടിയത്തുമൊട്ട, റൂബി അപ്പാര്‍ട്‌മെന്റ്, സ്‌കൈ ലൈന്‍ അപ്പാര്‍ട്‌മെന്റ്, തുളിച്ചേരി റോഡ്, ഉമാ മഹേശ്വരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 28ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാഞ്ഞിരപ്പൊയില്‍ ,കൂവപ്പൊയില്‍ ,കോട്ടോല്‍പാറ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 28ന് രാവിലെ 11 മുതല്‍ മൂന്ന് മണി വരെയും പയ്യഗാനം, കൊരങ്ങാട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ നാറാണത്തു ചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 28ന് രാവിലെ ഏഴ് മണി മുതല്‍ 8.30 വരെയും കൊയ്യോട് മിനിഎസ്റ്റേറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ ബിരിയാണി ബീച്ച്, പുലിമുട്ട് എന്നീ ഭാഗങ്ങളിൽ ഒക്ടോബർ 28 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha