2.56 കോടി രൂപയുടെ രാജ്യാന്തര യോഗാ സ്റ്റഡി റിസർച്ച് സെന്റർ, പ്രകൃതി രമണീയമായ മച്ചൂർമലയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 24 October 2022

2.56 കോടി രൂപയുടെ രാജ്യാന്തര യോഗാ സ്റ്റഡി റിസർച്ച് സെന്റർ, പ്രകൃതി രമണീയമായ മച്ചൂർമലയിൽ


തില്ലങ്കേരി : തില്ലങ്കേരിയിലെ മച്ചൂർ പ്രദേശത്താണ് രാജ്യാന്തര യോഗാ സ്റ്റഡി റിസർച്ച് സെന്റർ ആരംഭിക്കുന്നതിന് വേണ്ടി 2.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും 390 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മച്ചൂർമല പ്രകൃതിരമണീയവും, ജൈവ സമ്പന്നവുമാണ്.പൗരാണിക രീതിയിലുള്ള നിർമ്മാണവും, പരമ്പരാഗത രീതിയിലുള്ള കലാ പരീശീലനവും , ജൈവകൃഷിയും , ആയുഷ് വെൽനസ് സെന്ററും ലക്ഷ്യമിടുന്നതോടൊപ്പം ടൂറിസം മേഖലയിലെ വളർച്ചയും ലക്ഷ്യമിടുന്നുണ്ട്.
എം.എൽ.എ , കെ. കെ .ശൈലജ മുൻകയ്യെടുത്താണ് , രാജ്യാന്തര യോഗാ സ്റ്റഡി റിസർച് സെൻറർ ആരംഭിക്കാൻ മച്ചൂർ മലയെ തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി എം.എൽ.എ.യും ഉദ്യോഗസ്ഥരും മച്ചൂർ മല സന്ദർശിച്ചു..

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog