പരിയാരം ഗവ.ആയുർവേദ കോളജിൽ 2 കോടി രൂപ ചെലവിട്ട പുതിയ ഹോസ്റ്റൽ; ഉദ്ഘാടന ചടങ്ങ് നീളുന്നു, താമസ സ്ഥലമില്ലാതെ വിദ്യാ‍ർഥിനികൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 6 October 2022

പരിയാരം ഗവ.ആയുർവേദ കോളജിൽ 2 കോടി രൂപ ചെലവിട്ട പുതിയ ഹോസ്റ്റൽ; ഉദ്ഘാടന ചടങ്ങ് നീളുന്നു, താമസ സ്ഥലമില്ലാതെ വിദ്യാ‍ർഥിനികൾ

പരിയാരം ഗവ.ആയുർവേദ കോളജിൽ 2 കോടി രൂപ ചെലവിട്ട പുതിയ ഹോസ്റ്റൽ; ഉദ്ഘാടന ചടങ്ങ് നീളുന്നു, താമസ സ്ഥലമില്ലാതെ വിദ്യാ‍ർഥിനികൾ

പരിയാരം ∙ നിർമാണം കഴിഞ്ഞിട്ടും ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങ് അനിശ്ചിതമായി നീളുമ്പോൾ വിദ്യാർഥിനികൾ താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നു. പരിയാരം ഗവ.ആയുർവേദ കോളജിൽ പുതുതായി നിർമിച്ച വനിതാ ഹോസ്റ്റലാണു നിർമാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടും തുറന്നു കൊടുക്കാത്തതിനാൽ വിദ്യാർഥിനികൾക്കു ദുരിതമായി മാറിയത്. നിലവിലെ ഹോസ്റ്റലിൽ 210 കുട്ടികളാണു താമസിക്കുന്നത്.
എന്നാൽ അവിടെ സൗകര്യം ഇല്ലാത്തതിനാൽ കുറച്ചു വിദ്യാർഥികൾ പുറത്താണു താമസിക്കുന്നത്. പുതിയതായി നിർമിച്ച ഹോസ്റ്റലിൽ 15 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മുറിയിൽ 3 പേർ വീതം താമസിച്ചാൽ 45 ഓളം വിദ്യാർഥികൾക്ക് ഇവിടെ താമസിക്കാൻ സാധിക്കും. 2 കോടി രൂപ ചെലവിട്ടാണ് ഹോസ്റ്റൽ നിർമിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog