ണ്ണൂര്‍: പൊലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എ പി ബി, കെ എ പി 4)-കാറ്റഗറി നമ്ബര്‍ 530/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് സെപ്റ്റംബര്‍ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 12 മുതല്‍ 28 വരെ (15, 16, 22, 23, 24 ഒഴികെ) കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ട്, മാങ്ങാട്ടുപറമ്ബ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ ശാരീരിക അളവെടുപ്പിനും വെരിഫിക്കേഷനും ഹാള്‍ടിക്കറ്റ്, അസ്സല്‍ ഐ ഡി എന്നിവ സഹിതം ഹാള്‍ ടിക്കറ്റില്‍ അറിയിച്ച ദിവസം രാവിലെ അഞ്ച് മണിക്ക് ഹാജരാവണമെന്ന് പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700482.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു