മുഴപ്പിലങ്ങാട് മത്സ്യമാർക്കറ്റ് പൊളിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 13 September 2022

മുഴപ്പിലങ്ങാട് മത്സ്യമാർക്കറ്റ് പൊളിച്ചു


ദേശീയപാതാ വികസനത്തിനായി കുളംബസാറിലെ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന താത്കാലിക ഷെഡ് പൊളിച്ചുനീക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഷെഡ് പൊളിച്ചുതുടങ്ങിയത്. മത്സ്യ വില്പനക്കാരും ഇറച്ചി കച്ചവടക്കാരും ഉൾപ്പെടെ പത്തോളം പേർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഷെഡ് പൊളിച്ചതോടെ മത്സ്യവിപണനം താളം തെറ്റി. പകരം സംവിധാനം ഏർപ്പെടുത്താതെയാണ് ഷെഡ് പൊളിച്ചതെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. വരുംദിവസങ്ങളിൽ എവിടെവെച്ച് മത്സ്യം വില്പന നടത്തുമെന്ന് അവർ ചോദിക്കുന്നു. അതേസമയം, മത്സ്യവില്പനയ്ക്കായുള്ള സംവിധാനം ഉടൻ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത അറിയിച്ചു. നിലവിലെ ഷെഡിന് പിറകിൽ
പഞ്ചായത്തിന്റെ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog