പയ്യാവൂർ: വയോധികൻ പുഴയിൽ വീണ് മരിച്ച നിലയിൽ. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് പയ്യാവൂർ വണ്ണായിക്കടവ് സ്വദേശി തെരുവപ്പുഴയിൽ മാത്യു (സണ്ണി- 72) വിനെ കാണാതായത്. പുഴയ്ക്ക് അക്കരെ നിന്നിരുന്ന പോത്തിനെ അഴിക്കാനായി പോയതായിരുന്നു മാത്യു. എന്നാൽ രാത്രി വൈകിയിട്ടും മാത്യു വീട്ടിൽ എത്താതെ വന്നതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനൊടുവിൽ പോത്തിനെ പുഴയ്ക്ക് അക്കരെ കാണപ്പെട്ടു. ഇവിടേക്ക് പുഴ മുറിച്ചു കടക്കവേ ഒഴുക്കിൽപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ. വീട്ടുകാരുടെ പരാതിയിൽ കുടിയാൻമല പോലീസ് കേസെടുത്തിരുന്നു. മഴ ശക്തിയായതിനാൽ പുഴയിൽ നീരൊഴുക്കുംശക്തമായിരുന്നു. ഇന്ന് ഇരിട്ടി അഗ്നിശമനസേനയും സിവിൽ ഡിഫൻസ് സേനയും സംയുക്തമായി നടത്തിയ തിരച്ചിനെടുവിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.
പയ്യാവൂരിൽ വയോധികനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു