മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചത് പ്രതിഷേധാര്‍ഹം: എസ്.ഡി.പി.ഐ. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 22 September 2022

മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചത് പ്രതിഷേധാര്‍ഹം: എസ്.ഡി.പി.ഐ.


കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ എന്‍ ഐഎയെ ഉപയോഗിച്ച് നടത്തിയ പകപോക്കല്‍ നടപടിക്കെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ റോഡ് ഉപരോധം പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകനും സുപ്രഭാതം ഫോട്ടോഗ്രാഫറുമായ ശ്രീകാന്തിനെ പോലീസ് മര്‍ദ്ദിച്ചതില്‍
എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പോലിസ് അതിക്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പ്രതിഷേധപ്രകടനം പകര്‍ത്തുകയായിരുന്ന ശ്രീകാന്തിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസുകാര്‍ മര്‍ദ്ദിച്ചത്. നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം പോലും നിഷേധിക്കപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരം പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. മാധ്യമപ്രവര്‍ത്തകനെ അന്യായമായി ആക്രമിച്ച പോലിസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog