മടിക്കൈ ആലയിയില്‍ അമ്മയുടെ തല അടിച്ച് തകര്‍ത്ത് മകന്‍ തൂങ്ങി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മടിക്കൈ: ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ല് ഇടുകയും ചിരവ കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത മകന്‍ തൂങ്ങി മരിച്ചു. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത് (17)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 നാണ് നാടിനെ വിറപ്പിച്ച ദാരുണ സംഭവം.
ഭര്‍ത്താവ് ഉപേക്ഷിച്ച സുധയും മകനും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. സുധയുടെ നിലവിളികേട്ട അയല്‍വാസികളാണ് വീട്ടിലെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു മുറ്റത്ത് സുധകിടക്കുന്നത് കണ്ടത്. അകത്തു കയറി പരിശോധിച്ചപ്പോഴാണ മകന്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുജിത്ത് മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കയ്യൂര്‍ ഐടി വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്..


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha