കണ്ണൂർ: തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനം ജില്ലയില്‍ ബുധനാഴ്ച ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഡോഗ് ലവേഴ്‌സ് സംഘടനയുടെ സഹായത്തോടെയാണ് തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുക. പ്രാദേശിക തലത്തില്‍ തെരുവുനായകള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക.
ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു