കണ്ണൂർ കോർപ്പറേഷൻ സാധു കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വിവിധ തുറകളിൽ നിന്നുള്ള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 6 September 2022

കണ്ണൂർ കോർപ്പറേഷൻ സാധു കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വിവിധ തുറകളിൽ നിന്നുള്ള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കണ്ണൂർ കോർപ്പറേഷൻ സാധു കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വിവിധ തുറകളിൽ നിന്നുള്ള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭ വ്യക്തികളോടൊപ്പം സാധാരണ ജനങ്ങളും ഒന്നിച്ച് ഒരേ മനസ്സോടെ നടത്തിയ ആഘോഷം യഥാർത്ഥ ഓണ സന്ദേശം പ്രതിഫലിപ്പിക്കുന്നതായി.
പൂക്കളവും കലാപരിപാടികൾക്കും ഒപ്പം രണ്ടായിരത്തിലധികം ആളുകൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തിയ ഓണസദ്യയും ജാതിമതഭേദമന്യേ മുഴുവൻ ജനങ്ങളുടെയും ഒരുമയുടെ സംഗമമായി.
സിനിമാതാരങ്ങളുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ വർണ്ണാഭമാക്കി.

സിനിമ താരങ്ങളായ
ടിനി ടോം,
സിജു വിൽസൺ,
കയാദ് ലോഹർ എന്നിവരോടൊപ്പം
കെ സുധാകരൻ എം പി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ല കലക്ടർ
എസ്.ചന്ദ്രശേഖർ ഐഎഎസ്, ബിഷപ് ഡോ. അലക്സ് വടക്കുംതല,
സ്വാമി അമൃത കൃപാനന്ദപുരി,
ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്
പി. പി സദാനന്ദൻ,തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ്,
ഒളിമ്പ്യൻ മാനുവൽ ഫെഡറിക്,
സി വി രവീന്ദ്രനാഥ്, മുൻ മേയർ സി സീനത്ത്, മുൻ ഡെപ്യൂട്ടി മേയർ സി സമീർ, 
കെ രഞ്ജിത്ത്, വെള്ളോറ രാജൻ തുടങ്ങി രാഷ്ട്രീയ- സിനിമ- സാമൂഹിക- സാംസ്കാരിക- ഉദ്യോഗസ്ഥ- സ്പോർട്സ് -മത രംഗത്തെ പ്രമുഖ വ്യക്തികൾ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog