മലപ്പുറം പന്തല്ലൂരിൽ ഉരുൾപൊട്ടി; റബർ തോട്ടം ഒലിച്ചുപോയി; ​ഗതാ​ഗത തടസം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 2 September 2022

മലപ്പുറം പന്തല്ലൂരിൽ ഉരുൾപൊട്ടി; റബർ തോട്ടം ഒലിച്ചുപോയി; ​ഗതാ​ഗത തടസം

മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെയോടെയാണ് ഉരുൾപൊട്ടിയത്. ഒരേക്കർ ബർ ഉൾപ്പെട്ട കൃഷി ഭൂമി നശിച്ചു. ഉരുൾപൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ​ഗതാ​ഗതവും തടസപ്പെട്ടു.ജില്ലയിൽ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രദേശത്തും കനത്ത മഴയായിരുന്നു. അതിനിടെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്.അതിനിടെ കനത്ത മഴ തുടങ്ങിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog