തലശേരി-വളവുപാറ റോഡിൽ കീഴൂർകു ന്നിൽ വൻ ഭൂമിനികത്തൽ. റോഡിൽനിന്ന് മുപ്പതോളം മീറ്റർ താഴ്ചയുളള കുഴി മണ്ണി ട്ടുനികത്തി റോഡിന് സമാന്തരമാക്കുന്ന പ്ര വ്യത്തി തുടങ്ങിയിട്ട് മാസങ്ങളായിട്ടും റവന്യു അധികൃതരോ നഗരഭരണകൂടമോ ഇത് ക ണ്ടതായി പോലും നടിക്കുന്നില്ല. കീഴൂർ കാ മിയോട് പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോടി ലേക്കുള്ള നിരുറവകൾ ഇല്ലാതാക്കുന്ന രീതി യിൽ കൂറ്റൻ തെങ്ങിന്റെ ഉയരത്തോളമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നത്.
റോഡിന്റെ നിരപ്പിൽ കെട്ടിടം പണിയുക എന്ന ഉദ്ദേശത്തോടെയുള്ള മണ്ണിടൽ ഭൂമിയുടെ സ്വാഭാവിക ഘടനതന്നെ മാറ്റി മറിക്കുന്ന രീതിയിലുള്ള വൻ പരിസ്ഥിതി ആഘാതമാണ് ഉണ്ടാക്കുന്നത്. മൂന്ന് വർഷം മുമ്പ് സമീപ ത്തുതന്നെയുള്ള വൻ കുഴി നികത്തി സ്വകാ ര്യവ്യക്തി വൻ കെട്ടിടസമുച്ചയം നിർമിച്ചിരുന്നു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മേഖലയാകെ നികത്തിയെടുക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു