ഇരിട്ടി : സമയത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഇരിട്ടി ബസ്റ്റാന്റിൽ കെ എസ് ആർ ടി സി ഡ്രൈവർക്ക് സ്വകാര്യബസ് ജീവനക്കാരുടെ മർദ്ദനം. കെ എസ് ആർ ടി സി ബസ് ഡ്രൈവർ കാക്കയങ്ങാട് സ്വദേശി എൻ.കെ. പ്രതീജ് കുമാർ (43) നാണ് മർദ്ദനമേറ്റത്. ഇതിനെത്തുടർന്ന് തളിപ്പറമ്പിൽ നിന്നും വീരാജ് പേട്ടയിലേക്കുള്ള കെ എസ് ആർ ടി സിയുടെ സർവ്വീസ് ഇരിട്ടിയിൽ അവസാനിപ്പിച്ചു.
ചൊവാഴ്ച്ച രാാവിലെ 10 .10 നായിരുന്നു സംഭവം. തളിപ്പറമ്പിൽ നിന്ന് ഇരിട്ടിയിലേക്ക് വന്ന ആപ്പിൾ ബസിലെ ജീവനക്കാരാണ് പ്രതീജ് കുമാറിനെ മർദ്ദിച്ചത്. കെ എസ് ആർ ടി സി ബസിന്റെ പത്ത് മിനുറ്റ് മുൻപിൽ ആണ് ആപ്പിൾ ബസിന്റെ സയമം. എന്നാൽ മിക്ക സമയങ്ങളിലും ഇരു ബസുകളും മുന്നിലും പിന്നിലുമായാണ് സർവ്വീസ് നടത്തുന്നത്. ഇത് മത്സര ഓട്ടത്തിനും തർക്കത്തിനും ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച്ച സമയക്രമം തെററിച്ച് കെ എസ് ആർ ടി സിയുടെ സമയത്ത് സ്വകാര്യബസ്സായ ആപ്പിൾ ബസ്സും സർവ്വീസ് നടത്തി. തളിപ്പറമ്പ് മുതൽ രണ്ട് ബസ്സുകളും മത്സര ഓട്ടത്തിലുമായിരുന്നു. കെ എസ് ആർ ടി സി ബസ്സിനെ കടന്നു പോകാൻ അനുവദിക്കാത്ത വിധം സ്വകാര്യബസ് സർവ്വീസ് നടത്തിയതോടെ ഇരിട്ടി ബസ്റ്റാന്റിൽ വെച്ച് ഇരു ബസ്സിലേയും ജീവനക്കാർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിനിടയിൽ സ്വകാര്യ ബസ്സിലെ ക്ലീനറും ഡ്രൈവറും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു. മർദ്ദന മേറ്റ പ്രതീജ്കുമാർ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. ഡ്രൈവർ ഇല്ലാതായതോടെ കെ എസ് ആർ ടി സിയുടെ വീരാജ്‌പേട്ടയിലേക്കുള്ള സർവ്വീസും മുടങ്ങി.
സർവ്വീസ് മുടങ്ങിയതോടെ വീരാജ് പേട്ടയിലേക്കുള്ള യാത്രക്കാർ പെരുവഴിയിലായി. ദീർഘകാലമായി തളിപ്പറമ്പിൽ നിന്നും ഇരിട്ടി വഴി വീരാജ്പേട്ടയിലേക്ക് സർവ്വീസ് നടത്തി വരുന്ന കെ എസ് ആർ ടി സി ബസ്സാണ് ഇത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു